22 January 2026, Thursday

കോർപറേഷനിലെ അഴിമതി; എൽഡിഎഫ്‌ അനിശ്ചിതകാല സത്യഗ്രഹം നാലാം നാളിലേക്ക്‌

Janayugom Webdesk
കണ്ണൂർ
March 27, 2025 11:50 am

ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യനീക്കത്തിൽ നടന്ന അഴിമതിയിൽ‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ കോർപറേഷനുമുന്നിൽ എൽഡിഎഫ് ജില്ലാ കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം നാലാംദിവസത്തിലേക്ക്. അഴിമതി ഭരണം അവസാനിപ്പിക്കുക, എൽഡിഎഫ് കൗൺസിലർമാരോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് സമരം. 

മൂന്നാംദിന സത്യഗ്രഹം സിപിഐ എം എടക്കാട് ഏരിയാ സെക്രട്ടറി എം കെ മുരളി ഉദ്ഘാടനം ചെയ്തു.സിപിഐ എളയാവൂർ ലോക്കൽ സെക്രട്ടറി സി എൽ അനിരുദ്ധൻ അധ്യക്ഷനായി. എം പി മുരളി, കെ എം സപ്ന്, രാഗേഷ് മന്ദമ്പേത്ത്, എം ഉണ്ണികൃഷ്ണൻ, കെ രാജീവൻ, ഇ പി ലത, എൻ ടി സുധീന്ദ്രൻ എന്നിവർ സംസാരിച്ചു. സി ടി ശ്രീശൻ സ്വാഗതം പറഞ്ഞു. സത്യഗ്രഹത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡൻറ് എ പി അൻവീർ, പി അഖിൽ, എം ഷബിൻ എന്നിവർ സംസാരിച്ചു. 27 ന് സിപിഐ എം ചേലോറ ലോക്കൽ കമ്മിറ്റി നേതൃത്വത്തിലാണ് സത്യഗ്രഹം. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.