Site icon Janayugom Online

പെരിഞ്ഞനത്ത് ആഴക്കടലിൽ മുങ്ങിത്താഴ്ന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അഴീക്കോട് കോസ്റ്റൽ പൊലീസ് രക്ഷകരായി

boat

ആഴക്കടലിൽ മുങ്ങിത്താഴ്ന്ന ബോട്ടിനും ജീവനക്കാർക്കുo രക്ഷകരായി അഴീക്കോട് കോസ്റ്റൽ പൊലീസ്. കുളച്ചൽ സ്വദേശിയായ ജോസ് രത്നത്തിന്റെ ഉടമസ്ഥതയിലുള്ള ”ശിവപ്രസാദം” എന്ന ബോട്ട്, മത്സ്യബന്ധനം നടത്തികൊണ്ടിരിക്കെ പെരിഞ്ഞനം പടിഞ്ഞാറ് 17 നോട്ടിക്കൽ മൈൽ അറബിക്കടലിൽ വച്ച് ബോട്ടിൽ വെള്ളം കയറുകയായിരുന്നു. 

പിന്നാലെ ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സി ബിനുവിന്റെ നിർദ്ദേശാനുസരണം എഎസ്ഐ ബിജു ജോസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബൈജു, മുഹമ്മദ് ഷെഫീഖ് , സ്രാങ്ക് ജിൻസൺ, മറൈൻ ഹോം ഗാർഡുകളായ വിപിൻ, ശ്രീകാന്ത് എന്നിവർ രക്ഷാപ്രവർത്തനത്തിനായി സ്റ്റേഷൻ റസ്ക്യൂ ബോട്ടിൽ ബോട്ടിൽ എത്തി. അഴീക്കോട് തീരദേശ പൊലീസിന്റെ ശ്രമഫലമായി കരയിൽ നിന്ന് മോട്ടോർ പമ്പ് എത്തിച്ച് ബോട്ടിലെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവം അറിഞ്ഞ് ഫിഷറീസ് എഎസ്ഐ ഷൈബുവിന്റെ നേതൃത്വത്തിൽ ഫിഷറീസ് രക്ഷാബോട്ടും സംഭവസ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായി. മുനമ്പം ഹാർബറിൽ നിന്ന് 13 പേരുമായി ഈ മാസം ഒന്നിനു മത്സ്യബന്ധനത്തിന് ഇറങ്ങിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 

Eng­lish Sum­ma­ry: costal police saved fishermen 

You may also like this video

Exit mobile version