Site iconSite icon Janayugom Online

കഫ്സിറപ്പ് മരണങ്ങൾ; സംസ്ഥാനങ്ങളുമായി യോഗം ചേരാൻ കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ കഫ് സിറപ്പ് മരണങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്രം സംസ്ഥാനങ്ങളുമായി യോഗം വിളിച്ചു. രാജ്യത്ത് ഇതുവരെ കഫ് സിറപ്പ് കുടിച്ച് 17 കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് ഈ നടപടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓൺലൈനായി ചേരുന്ന യോഗത്തിൽ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർ പങ്കെടുക്കും. അടുത്തിടെ നടന്ന പരിശോധനകളിൽ ‘കോൾഡ്രിഫ്’ എന്ന കഫ് സിറപ്പിൽ മായം കണ്ടെത്തിയിരുന്നു. ഇത്തരം മായം ചേർത്ത മരുന്നുകൾക്കെതിരെ നിരീക്ഷണം ശക്തമാക്കുന്നതും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതും യോഗത്തിൽ ചർച്ച ചെയ്യും. മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സംഭവത്തിന് പിന്നാലെ നിരവധി സംസ്ഥാനങ്ങൾ കോൾഡ്രിഫ് കഫ് സിറപ്പിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

Exit mobile version