Site iconSite icon Janayugom Online

അക്രമത്തിൽ പരിക്കേറ്റ കൗൺസിലർ മ രിച്ചു: പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചതായി പൊലീസ്

CouncillorCouncillor

ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭാ കൗൺസിലർ മ രിച്ചു. 16ാം വാർഡ് കൗൺസിലർ ചെങ്ങണ തലാപ്പിൽ അബ്ദുൽ ജലീൽ എന്ന കുഞ്ഞാൻ (56) ആണ് മരിച്ചത്. പയ്യനാട് താമരശ്ശേരിയിൽ വെച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ജലീൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. ഇന്നലെ വൈകീട്ട് ആറരമണിയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി മഞ്ചേരി പൊലീസ് പറഞ്ഞു. കൗൺസിലറുടെ കൂടെയുണ്ടായിരുന്ന നാല് പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതികളെന്ന് സംശയിക്കുന്നവരുടെ മൊബൈൽ ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ്. പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് ഇൻസ്പെക്ടർ സി അലവി പറഞ്ഞു.

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം. നാല് സുഹൃത്തുക്കളോടൊപ്പം സ്വകാര്യ ആവശ്യത്തിനായി പാലക്കാടേക്ക് പോയതായിരുന്നു അബ്ദുൽ ജലീൽ. തിരിച്ച് മഞ്ചേരിയിലേക്ക് വരുന്നതിനിടെ താമരശേരിയിൽവെച്ച് ബൈക്കിലെത്തിയ സംഘവുമായി വഴിമാറികൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തർക്കം പറഞ്ഞു തീർത്ത് മടങ്ങുന്നതിനിടെയാണ് അക്രമി സംഘം പിന്തുടർന്നെത്തി കൗൺസിലറെ തലക്ക് അടിച്ച് വീഴ്ത്തിയത്.

മാരകായുധം ഉപയോഗിച്ച് അടിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. അടിയുടെ ആഘാതത്തിൽ തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ സഞ്ചരിച്ച ഇന്നോവ കാറിന്റെ പിറകുവശത്തെ ചില്ലും അക്രമിസംഘം തകർത്തിരുന്നു. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സൗജത്ത് ആണ് അബ്ദുൽ ജലീലിന്റെ ഭാര്യ. മക്കൾ: മുഹമ്മദ് സാനിൽ, മുഹമ്മദ് സനു.

Eng­lish Sum­ma­ry: Coun­cil­lor injured in vio­lence dies: Police say they have received infor­ma­tion about the culprits

You may like this video also

Exit mobile version