കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ,അടിസ്ഥാന മാറ്റങ്ങള്‍ക്ക് വേണ്ടി മറ്റൊരു ബലാത്സംഗത്തിനായി കാത്തിരിക്കാന്‍ രാജ്യത്തിനാകില്ലെന്ന് സുപ്രീം കോടതി.കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായതില്‍ പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റിനെയും ആശുപത്രി അധികൃതരെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
”മെഡിക്കല്‍ പ്രൊഫഷണലുകള്‍ ആക്രമണത്തിന് ഇരയാകുന്നു.വേരൂന്നിയ പുരുഷാധിപത്യം മൂലം സ്ത്രീകളാണ് ഇരകളാകുന്നവരില്‍ കൂടുതലും.കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ തൊഴിലിനായി മുന്നോട്ട് വരുന്നതിനാല്‍ നിലവിലെ രീതികളില്‍ മാറ്റമുണ്ടാകാനായി മറ്റൊരു ബലാത്സംഗത്തിനായി കാത്തിരിക്കാന്‍ രാജ്യത്തിന് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് ആശുപത്രി അധികൃതരുടെയും ലോക്കല്‍ പൊലീസിന്റെയും നടപടികള്‍ക്കെതിരെ നിരവധി ചോദ്യങ്ങളുന്നയിച്ചു.
എന്ത്‌കൊണ്ടാണ് മൃതദേഹം സംസ്‌ക്കരിക്കാന്‍ വിട്ട്‌കൊടുത്ത് 3 മണിക്കൂറുകള്‍ക്ക് ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സുപ്രീംകോടതി ചോദിച്ചു.
കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജില്‍ 31 കാരിയായ പിജി ട്രയിനി ഡോക്ടര്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ അന്വേഷണം സുപ്രീംകോടതി സ്വന്തം നിലയില്‍ ഏറ്റെടുത്തു.ഈ സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കുകയും സ്ത്രീസുരക്ഷയെച്ചൊല്ലി,നിരവധി ചോദ്യങ്ങളുയരുകയും ചെയ്തിരുന്നു.
ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ചില്‍ ജസ്റ്റിസ്സുമാരായ ജെബി പര്‍ഡിവാല,മനോജ് മിശ്ര എന്നിവരും ഉള്‍പ്പെടുന്നു.
”പ്രിന്‍സിപ്പല്‍ അവിടെ എന്ത് ചെയ്യുകയായിരുന്നു?എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നില്ല.മാതാപിതാക്കള്‍ മൃതദേഹം നല്കാന്‍ വൈകി.പൊലീസ് എന്ത് ചെയ്യുകയായിരുന്നു?ഗുരുതരമായ കുറ്റകൃത്യം നടന്ന സ്ഥലം ഒരു ആശുപത്രിയാണ്.അക്രമികളെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയായിരുന്നോ എന്നും ചീഫ ്ജസ്റ്റിസ് ചോദിച്ചു.
ആശുപത്രിയിലെ ആളുകള്‍ ഫോട്ടോകള്‍ എടുത്തിരുന്നുവെന്നും അസ്വാഭാവിക മരണത്തിന് ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ബോര്‍ഡ് രൂപീകരിച്ചെന്നും ബെഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പശ്ചിമബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.എന്നിരുന്നാലും എഫ്‌ഐആര്‍ ഫയല്‍ ചെയ്യേണ്ടത് ആശുപത്രിയുടെ കടമയാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
ജസ്റ്റിസ് പര്‍ഡിവാല എഫ്‌ഐആറിന്റെ സമയക്രമത്തെ ചോദ്യം ചെയ്തു.ഫ്‌ഐആര്‍ ഫയല്‍ ചെയ്ത ആദ്യ വിവരദാതാവ് ആരായിരുന്നു?എഫ്‌ഐആറിന്റെ സമയം എത്രയാണെന്നും പര്‍ഡിവാല ചോദിച്ചു.ഇരയുടെ പിതാവ് തന്നെയായിരുന്നു ആദ്യ വിവരദാതാവ് എന്നും 11.45 pmന് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്‌തെന്നും സിബല്‍ മറുപടി നല്‍കി.എഫ്.ഐആറിന്റെ സമയക്രമത്തെ ചോദ്യം ചെയ്ത സിജെഐ ചന്ദ്രചൂഡ് 8.30pmന് ആണ് മൃതദേഹം സംസ്‌ക്കരിക്കാനായി കൈമാറിയതെന്നും അങ്ഹനെ നോക്കുമ്പോള്‍ 3 മണിക്കൂര്‍ വൈകിയാണ് എഫ്.ഐആര്‍ ഫയല്‍ ചെയ്തതെന്നും പറഞ്ഞു.ഉച്ചയ്ക്ക് 1.45നും 4.00 മണിക്കും നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഡോക്ടര്‍ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തി,എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് വളരെ വൈകിയാണ്.”ഈ സമയങ്ങളില്‍ പ്രിന്‍സിപ്പലും ആശുപത്രി ബോര്‍ഡും എന്ത് ചെയ്യുകയായിരുന്നുവെന്നും സിജെഐ ചോദിച്ചു.കുറ്റകൃത്യം കണ്ടെത്തിയത് പുലര്‍ച്ചെ ആണ്.ആശുപത്രിയുടെ പ്രിന്‍സിപ്പല്‍ ഇതൊരു ആത്മഹത്യ ആക്കി മാറ്റാന്‍ ശ്രമിക്കുകയും മാതാപിതാക്കളെ മൃതദേഹം കാണാന്‍ അനുവദിക്കാതിരിക്കുകയും ടെയ്തു.എഫ്‌ഐആറും ഫയല്‍ ചെയ്തില്ല.
ഈ കണ്ടെത്തല്‍ തെറ്റാണ്.പെട്ടന്ന് തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.അന്വേഷണം ഇത് കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നുവെന്നും സിബല്‍ പറഞ്ഞു.
ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ രകാജി വച്ച ശേഷം മറ്റൊരു കോളജില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റതിനെയും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രിന്‍സിപല്‍ സന്ദീപ് ഘോഷിനെ മറ്റൊരു കോളജിലും നിയമിക്കരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി.