Site iconSite icon Janayugom Online

രാജ്യം സ്വയംപര്യാപ്തമാക്കിയത് കര്‍ഷകര്‍: രാഷ്ട്രപതി

രാജ്യത്തെ സ്വയംപര്യാപ്തമാക്കിയതില്‍ കര്‍ഷകര്‍ വഹിച്ച പങ്ക് നിസ്തുലമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. 78-ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ദ്രൗപദി മുര്‍മു.
രാജ്യം ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറുകയാണ്. സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് ആദരമര്‍പ്പിക്കാനുള്ള സുപ്രധാന ദിവസമാണിന്ന്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒന്നിച്ചുനിന്ന് പോരാടിയതിന്റെ ഫലമായാണ് സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ വഴിയൊരുങ്ങിയത്. 

വിഭജന സമയത്ത് ഏറെ പ്രതിസന്ധികള്‍ അനുഭവിച്ചുവെങ്കിലും അത്തരം പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഏറെക്കുറെ നമുക്ക് സാധിച്ചു. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണ്. നാരീശക്തി രാജ്യത്തിന്റെ സമ്പത്താണ്. വികസന പദ്ധതികള്‍ മുഴുവന്‍ ജനങ്ങളിലും എത്തിക്കാന്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. 

Eng­lish Sum­ma­ry: Coun­try made self-suf­fi­cient by farm­ers: President
You may also like this video

Exit mobile version