വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിനായി പെൻഷൻ തുകയിൽ നിന്ന് 20 ലക്ഷം രൂപ കൈമാറി അഴീക്കോട് സ്വദേശിയായ റിട്ട. പ്രൊഫസർ പി കരുണാകരനും അധ്യാപികയായ ഭാര്യ ഗീതയും. കണ്ണൂർ വേങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ വികസന സംവാദ സദസിലെത്തിയാണ് പി കരുണാകരനും ഗീതയും 20 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.ദുരന്തബാധിതർക്കായി എന്താണ് ചെയ്യാൻ കഴിയുകയെന്ന ആലോചനയിൽ നിന്നാണ് മുഖ്യമന്ത്രിക്ക് തുക കൈമാറാമെന്ന തീരുമാനത്തിൽ ഇരുവരും എത്തിയത്. ദുരന്തബാധിതർക്കായി ഒരു വീട് പണിയാൻ ഈ തുക വിനിയോഗിക്കണമെന്നാണ് ആഗ്രഹമെന്ന് പി കരുണാകരനും ഗീതയും പറഞ്ഞു.
വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങ്; ടൗൺഷിപ്പിനായി പെൻഷൻ തുകയിൽ നിന്ന് 20 ലക്ഷം മുഖ്യമന്ത്രിക്ക് കൈമാറി ദമ്പതികള്‍

