മലപ്പുറം ചങ്ങരംകുളത്ത് ദമ്പതിമാരെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി പവൻകുമാറിനെയും ഭാര്യയെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ജെസിബി ഓപറേറ്ററായി ജോലി ചെയ്യുകയായിരുന്നു പവൻകുമാര്‍. ഇരുവരും രണ്ടാഴ്ച മുൻപാണ് ക്വാർട്ടേഴ്സിൽ താമസത്തിന് എത്തിയത്. എന്നാല്‍ നാലുദിവസമായി ഇവരെ പുറത്തുകാണുന്നില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് ഇവരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളം പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.
English Summary: couple hanged in malappuram
You may also like this video