Site iconSite icon Janayugom Online

ഇടുക്കിയില്‍ ദമ്പതികള്‍ വിഷം കഴിച്ച് മരിച്ചു; മക്കള്‍ ഗുരുതരാവസ്ഥയില്‍

കടബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേർ വിഷം കഴിച്ചു. ഇടുക്കി പുന്നയാറിൽ കാരാടിയിൽ ബിജു(46), ഭാര്യ ടിന്റു(40) എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് കുട്ടികൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാർ ചൂടൻ സിറ്റിയിലാണ് ബിജുവും കുടുംബവും താമസിക്കുന്നത്. 11 വയസ്സുള്ള പെൺകുട്ടിയും എട്ടും രണ്ടും വയസ്സുള്ള ആൺകുട്ടികളുമാണ് ആശുപത്രിയിൽ കഴിയുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബിജുവും ടിന്റുവും കഞ്ഞിക്കുഴിയിൽ ചെറിയ ഹോട്ടൽ നടത്തുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു കരുതുന്നതായി നാട്ടുകാർ പറയുന്നു.

ഇന്നലെ ഉച്ചയോടെയാണ് മൂത്ത പെൺകുട്ടി സമീപത്തെ വീട്ടിലെത്തി ദുരന്ത വിവരം അയൽവാസികളെ അറിയിക്കുന്നത്. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാർ ഉപ്പുവെള്ളം നൽകി കുട്ടികൾ ഛർദ്ദിച്ചതിനാൽ വലിയ അത്യാഹിതം ഒഴിവായി. ഇളയ കുട്ടിയെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് കഞ്ഞിക്കുഴി പൊലീസ് എത്തിയാണ് ഇളയ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചത്. ബിജുവിന്റെ മാതാവ് ഇന്നലെ രാവിലെ വീട്ടിൽ നിന്നും കഞ്ഞിക്കുഴിക്ക് പോയ സമയത്താണ് ഇവർ വിഷം കഴിച്ചത്. ബിജുവിനെയും ടിന്റുവിന്റെയും മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: fam­i­ly attempt­ed sui­cide in idukki.
You may also like this video

YouTube video player
Exit mobile version