Site iconSite icon Janayugom Online

പുരുഷന്മാരെ ആകര്‍ഷിക്കാന്‍ കോഴ്സ്, കോടികളുടെ സമ്പാദ്യം; ചൈനീസ് യുവതിക്കുനേരെ അന്വേഷണം

പുരുഷന്മാരെ ആകർഷിക്കാനുള്ള തന്ത്രങ്ങൾ സ്ത്രീകളെ പഠിപ്പിച്ച് കോടിക്കണക്കിന് രൂപ സമ്പാദിച്ച സമൂഹമാധ്യമ ഇന്‍ഫ്യുവന്‍സര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അധികൃതര്‍. ഷൗ യുവാൻ എന്ന ചൈനീസ് യുവതിക്കെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. യുവതിയുടെ എല്ലാ പ്രര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു. 

ഷൗവിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേകസമിതി തന്നെ രൂപീകരിച്ചിട്ടുണ്ട്. ‘സെക്ഷ്വൽ ഇന്റലിജൻസ് ഇൻസ്ട്രക്ടർ’ എന്നാണ് യുവതി സമൂഹമാധ്യമങ്ങളില്‍ സ്വയം അവകാശപ്പെടുന്നത്. 40കാരിയായ ഷൗ നേരത്തെ ബാങ്കിംഗ് മേഖലയിലാണ് ജോലി ചെയ്തിരുന്നത്. പിന്നാലെയാണ് ഈ വേറിട്ട കോഴ്സുമായി എത്തിയത്. പ്രധാനമായും സ്ത്രീകളെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു കോഴ്സ്. ഇവരുടെ കോഴ്സിന് 88,000 യുവാൻ അതായത് 11,45,457 രൂപ വരെയാണ് ചിലവ്. 

Exit mobile version