ഡെല്‍റ്റ, ബിഎ.1.1, ബിഎ.2 എന്നീ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ കോവാക്‌സിന്റെ മൂന്നാം ഡോസ് മികച്ച പ്രതിരോധമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി(ഐസിഎംആര്‍)ന്റെയും ഭാരത് ബയോടെക്കിന്റെയും പഠനം. ശ്വാസകോശത്തിന്റെ ആരോഗ്യം, ആന്റിബോഡിയുടെ പ്രതികരണം എന്നിവ മുന്‍നിര്‍ത്തിയായിരുന്നു പഠനം നടത്തിയത്. കോവിഡിനെതിരെയുള്ള മറ്റ് വാക്‌സിനുകളുടെ പ്രവര്‍ത്തനക്ഷമതയും താരതമ്യം ചെയ്തിരുന്നു.
ഭൂരിപക്ഷം ആളുകളും രണ്ട് വാക്‌സിനുകളും പൂര്‍ണമായി എടുക്കാത്തതാണ് മൂന്നാം തരംഗത്തിന് കാരണമായതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കോവാക്‌സിന്റെ രണ്ട്, മൂന്ന് ഡോസുകള്‍ സ്വീകരിച്ചവരില്‍ ശ്വാസകോശസംബന്ധ രോഗങ്ങള്‍ കുറവാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായാണ് കോവാക്സിന്‍ നിര്‍മ്മിച്ചത്. 2021 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 11 കോടി ആളുകള്‍ കോവാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
English summary; covaxin Booster: Effective against variants
You may also like this video;