Site iconSite icon Janayugom Online

കോവാക്സിന്‍ വില്പന: ഐസിഎംആറിന് ലഭിച്ചത് 171.74 കോടി

കോവാക്സിന്റെ വില്പനയിൽ ഈ വർഷം ജനുവരി 31 വരെ ഐസിഎംആറിന് റോയൽറ്റി ഇനത്തിൽ 171.74 കോടി രൂപ ഭാരത് ബയോടെക്കിൽ നിന്നും വരുമാനം ലഭിച്ചു.

ആഭ്യന്തരമായി ഉല്പാദിപ്പിച്ച വാക്സിന്റെ ഗവേഷണത്തിനും വികസനത്തിനുമായി 35 കോടി രൂപയാണ് ഐസിഎംആർ ചെലവിട്ടത്. ഈ തുക കഴിച്ച് 136 കോടിയാണ് വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിൽ നിന്ന് ലഭിച്ചതെന്ന് കേന്ദ്രം പാർലമെന്റിൽ പറഞ്ഞു.

ഐസിഎംആർ കൂടി ഭാഗമായിട്ടുള്ള ആരോഗ്യ ഗവേഷണ മേഖലയിലെ വികസനത്തിന് 2022–23 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ 3,200 കോടി അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു.

കോവാക്സിന്‍ വില്പനയിലൂടെ ലഭിക്കുന്ന ആകെ വരുമാനത്തിന്റെ അഞ്ച് ശതമാനം റോയല്‍റ്റിയ്ക്ക് ഐസിഎംആറിന് അര്‍ഹതയുണ്ടെന്നാണ് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം രാഘവ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയോട് പറഞ്ഞത്. ഇതിനര്‍ത്ഥം ജനുവരി 31 വരെയുള്ള കോവാക്സിന്‍ വില്പനയുടെ ആകെ വരുമാനം ഏകദേശം 3,263 കോടി രൂപയാണ്.

eng­lish summary;covaxin sales: ICMR receives Rs 171.74 crore

you may also like this video;

Exit mobile version