Site icon Janayugom Online

രാജ്യത്ത് 1054 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,054പേര്‍ക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 43.05 കോടിയാളുകള്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 29 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊറോണ മരണം 5,21,685 ആയി ഉയര്‍ന്നു.

1.21 ശതമാനമാണ് രാജ്യത്തെ കൊറോണ മരണ നിരക്ക്. സജീവ രോഗികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 11,132 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 233 പേര്‍ രോഗമുക്തി നേടിയിരുന്നു. 0.25 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേസമയം 0.23 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നരക്ക്.

Eng­lish sum­ma­ry; 1054 more covid infect­ed peo­ple in the country

You may also like this video;

Exit mobile version