Site iconSite icon Janayugom Online

കോവിഡ് പരത്തി, 2 വയസുകാരനെതിരെ കേസ്; കുഞ്ഞിന് ജാമ്യം തേടി അലഞ്ഞ് അമ്മ

കോവിഡ് പരത്തി എന്നാരോപിച്ച് രണ്ടുവയസുകാരനെതിരെ കേസെടുത്തതോടെ മകന് ജാമ്യം കോടതി കേറി അലഞ്ഞ് ഒരു അമ്മ. 2021 ലാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് കുട്ടിക്കെതിരെ കേസെടുത്തത്. നിലവില്‍ കുട്ടിക്ക് 4 വയസാണ്. ബിഹാറിലെ ബേഗുസാരായ് കോടതിയിലാണ് സംഭവം. ബേഗുസാരായ് പൊലീസ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 2 വയസുള്ള ബാലനടക്കം 8 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്.

എന്നാല്‍ കേസിനേക്കുറിച്ച് കുട്ടിയുടെ വീട്ടുകാര്‍ക്ക് ധാരണയില്ലായിരുന്നു. കോവിഡ് പടരാന്‍ കാരണമായെന്ന് കാണിച്ചെടുത്ത കേസില്‍ കുട്ടിയുടെ പിതാവിനെതിരെയും കേസുണ്ട്. വ്യാഴാഴ്ചയാണ് ജാമ്യം എടുക്കുന്നതിന് സഹായിക്കണമെന്ന ആവശ്യവുമായി അമ്മ കോടതിയിലെ അഭിഭാഷകരുടെ സഹായം തേടിയെത്തിയത്. ആരെ സമീപിക്കണമെന്നോ ആരാണ് ജാമ്യം അനുവദിക്കുന്നതെന്നോ ധാരണയില്ലാതെ എല്ലാവരോടും പരാതി പറയുകയായിരുന്നു അവര്‍.

വ്യാഴാഴ്ചയാണ് കുഞ്ഞിനെതിരെ എഫ്ഐആര്‍ ഇട്ട വിവരം അമ്മ അറിയുന്നത്. മുഫസില്‍ പൊലീസ് സ്റ്റേഷനാണ് കേസ് എടുത്തിരിക്കുന്നത്. എഫ്ഐആര്‍ റാദ്ദാക്കാന്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് കോടതിയിലെ അഭിഭാഷകനായ സിംഗ് വിശദമാക്കുന്നത്.

Eng­lish Sum­ma­ry: Covid-19 pro­to­col vio­la­tion 2021: Moth­er try­ing for 4‑year-old son’s bail in court
You may also like this video

Exit mobile version