Site icon Janayugom Online

കോവിഡ് അഞ്ചാം തരംഗം; 65 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം

covid

കോവിഡ് അഞ്ചാം തരംഗത്തിന്റെ തുടക്കമാണ് ഫ്രാൻസിലുള്ളതെന്ന് ആരോഗ്യമന്ത്രി ഒലിവര്‍ വെരന്‍. ടിഎഫ്1 എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കോവിഡ് വൈറസ് പൂര്‍ണമായി അവസാനിച്ചെന്ന് കരുതുന്നുവര്‍ ആശങ്കയിലാണ്. പല അയല്‍ രാജ്യങ്ങളും കോവിഡ് അഞ്ചാം തരംഗ ഭീഷണിയിലാണ് ഈ സാഹചര്യത്തിലാണ് ഫ്രാന്‍സില്‍ അഞ്ചാം തരംഗം ആരംഭിച്ചു കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ഫ്രാന്‍സില്‍ 11,883 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം 10,000ന് മുകളിലാണ് നിലവില്‍ കേസുകള്‍. രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയര്‍ന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബര്‍ 15 മുതല്‍ 65 വയസും അതിൽ കൂടുതലുമുള്ളവർ കോവിഡ് ബൂസ്റ്റര്‍ ജബ് കാണിക്കേണ്ടിവരും ഇത് ആരോഗ്യ പാസിന്റെ സാധുത വർദ്ധിപ്പിക്കും. ഹോട്ടലുകള്‍ സന്ദര്‍ശിക്കാന്‍ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും, ഇന്റര്‍സിറ്റി ട്രെയിനുകളില്‍ യാത്ര ചെയ്യാനും ബൂസ്റ്റര്‍ ജബ് കരുതേണ്ടതുണ്ടെന്ന് പ്രസിഡന്റ് അറയിച്ചു.

ഫ്രാന്‍സില്‍ വാക്സിൻ എടുക്കാൻ യോഗ്യരായ ആറ് ദശലക്ഷം ആളുകളില്‍ ആദ്യ ഡോസ് വാക്സിന്‍ എടുക്കാത്തവരുമുണ്ട്. ആളുകള്‍ മുന്നോട്ട് വന്ന് വാക്സിന്‍ എടുക്കണമെന്ന് മാക്രോണ്‍ അഭ്യര്‍ത്ഥിച്ചു. കോവിഡിനൊപ്പം പകര്‍ച്ചവ്യാധിയും മറ്റ് ശീതകാല രോഗങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:covid 5th wave break­out in france
You may also like this video

Exit mobile version