Site iconSite icon Janayugom Online

കോവിഡ് കാല അഡ്വാന്‍സ്: ഉത്തരവ് ഇപിഎഫ്ഒ പിന്‍വലിച്ചു

കോവിഡ് കാലത്ത് പിഎഫ് നിക്ഷേപത്തില്‍ നിന്ന് ഒരു വിഹിതം പിന്‍വലിക്കാന്‍ ജീവനക്കാര്‍ക്ക് അനുവദിച്ച സൗകര്യം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അവസാനിപ്പിച്ചു. അക്കൗണ്ടിൽ നിന്ന് രണ്ട് അഡ്വാൻസുകൾ പിൻവലിക്കാനാണ് ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നത്. മൂന്ന് മാസത്തെ അടിസ്ഥാന വേതനം (അടിസ്ഥാന ശമ്പളം + ക്ഷാമബത്ത) അല്ലെങ്കിൽ അവരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലുള്ള തുകയുടെ 75 ശതമാനം വരെ, ഇതിൽ ഏതാണോ കുറവ് അത് പിൻവലിക്കാനായിരുന്നു അനുമതി.

ജൂൺ 12ല്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഈ സൗകര്യം അടിയന്തരമായി അവസാനിപ്പിക്കുകയായിരുന്നു.
കോവിഡിനു ശേഷവും വ്യാപകമായി തുക പിൻവലിച്ചതോടെ ഇപിഎഫ്ഒ തന്ത്രപരമായി നിക്ഷേപിക്കുന്ന ഫണ്ടുകളുടെ വിതരണത്തെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഇപിഎഫ്ഒ വരിക്കാരുടെ വരുമാനത്തെ പരോക്ഷമായി ബാധിക്കും. 2.2 കോടി ഇപിഎഫ്ഒ വരിക്കാർ കോവിഡ് അഡ്വാൻസ് സൗകര്യം പ്രയോജനപ്പെടുത്തിയെന്നാണ് കണക്കാക്കുന്നത്.

Exit mobile version