Site icon Janayugom Online

2000 കടന്ന് വീണ്ടും കോവിഡ്

സംസ്ഥാനത്ത്‌ പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളില്‍. ഇന്നലെ 2271 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 859 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് 10,400 പേരാണ് നിലവില്‍ രോഗബാധിതര്‍. കഴിഞ്ഞ ദിവസങ്ങളിലെ ആറു മരണം കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥീരികരിച്ചു.
രാജ്യത്ത് ഇന്നലെ 3700 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 81 ശതമാനം അധിക കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 18ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കോവി‍ഡ് കണക്കാണിത്. ബിഎ.5 ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യവും മഹാരാഷ്ട്രയില്‍ കണ്ടെത്തി. മുംബൈയില്‍ മാത്രം 1242 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഇരട്ടിയാണിത്.

Eng­lish Sum­ma­ry: covid again after 2000

You may like this video also

Exit mobile version