കോവിഡ് വ്യാപനം അവസാനിച്ചുവെന്ന് കരുതുമ്പോഴാണ് വീണ്ടും ആശങ്കയറിയിച്ച് ചൈനയില്‍ കോവിഡ് പടരുന്നത്. ഇതോടെ ചൈനയിലെ തീരദേശ നഗരമായ ഷാംങ്ഹായില്‍ വീണ്ടും ലോക്ക്ഡൗണ്‍. കോവിഡ് ടെസ്റ്റ് നടത്താനല്ലാതെ ആരും വീടിന് പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വളര്‍ത്തുനായയെ നടത്തിക്കാന്‍ പോലും പുറത്തിറങ്ങരുതെന്നാണ് അധികൃതര്‍ പറയുന്നത്.
ഷാംങ്ഹായില്‍ പ്രതിദിനം 4,447 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ. ഷാംങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ച് ഉള്‍പ്പടെ നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പുഡോംഗ് ജില്ലയിയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ആളുകൾ അവരുടെ ജനവാസ മേഖലകളുടെ ഇടനാഴികളിലോ ഗാരേജുകളിലോ തുറന്ന പ്രദേശങ്ങളിലോ നടക്കാൻ പാടില്ലെന്ന് ഷാംഗ്ഹായ് മുനിസിപ്പൽ ഹെൽത്ത് കമ്മീഷനിലെ ഉദ്യോഗസ്ഥനായ വു ക്വിയാൻയു പറഞ്ഞു.അവശ്യ സാധനങ്ങളും മരുന്നുകളും മറ്റും അധികൃതര്‍ എത്തിച്ചുനല്‍കും.
English Summary:covid back in China; shanghai lockdown
You may also like this video