കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ബെയ്ജിങില്‍ ഡസന്‍ കണക്കിന് സബ്‌വേ സ്റ്റേഷനുകളും ബസ് റൂട്ടുകളും അടച്ചിട്ടു. 21 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ബെയ്ജിങില്‍ സബ്‌വേയാണ് ജനപ്രിയ യാത്രാ സംവിധാനം.
ബെയ്ജിങിലെ ആകെ സബ്‌വേ സ്റ്റേഷന്റെ 15 ശതമാനത്തോളം വരുന്ന 60 സബ്‌വേ സ്റ്റേഷനുകളാണ് ഇന്നലെ അടച്ചത്. 158 ബസ് റൂട്ടുകളും നിര്‍ത്തലാക്കി.
ഷാങ്ഹായിയിലെ ബിസിനസ് ഹബ്ബില്‍ കോവിഡ് വീണ്ടും കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ജനങ്ങള്‍ ലോക്ഡൗണിലാണ്. ബെയ്ജിങില്‍ ബുധനാഴ്ച ലക്ഷണമില്ലാത്തവ ഉള്‍പ്പെടെ 51 പ്രാദേശിക കോവിഡ് രോഗബാധ മാത്രമാണ് സ്ഥിരീകരിച്ചത്. അതേസമയം ഷാങ്ഹായിയില്‍ അയ്യായിരത്തോളം രോഗികളെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പാര്‍പ്പിട കേന്ദ്രങ്ങള്‍ നിലവില്‍ പൂട്ടിയിട്ടുണ്ട്. സാധാരണയായി തിരക്കേറിയതാണ് മെയ് മാസത്തിലെ അവധിക്കാലം. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പലതും അടക്കുകയും റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
English summary;covid cases on the rise; Subway stations closed in China
You may also like this video;