Site icon Janayugom Online

കോവിഡ് കേസുകള്‍ ഉയരുന്നു; ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍

തുടര്‍ച്ചയായ അവധിയാഘോഷങ്ങള്‍ക്ക് പിന്നാലെ കോവിഡ് കേസുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഒരാഴ്ച നീണ്ടുനിന്ന അവധിയാഘോഷങ്ങള്‍ക്ക് ശേഷം കോവിഡ് കേസുകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധന രേഖപ്പെടുത്തിയതോടെയാണ് ചൈനീസ് നഗരത്തില്‍ ലോക്ഡൗണും യാത്രാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയത്. ബെയ്ജിങ്ങില്‍ അടുത്ത ആഴ്ചയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുപ്രധാന യോഗം ചേരുന്നത്. 

വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുള്ള ഫെന്യാങ് നഗരത്തിലാണ് ഇന്നലെ മുതല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കോവിഡ് കേസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് കൂട്ട പരിശോധന നടത്തുകയായിരുന്നു. ഇന്നെര്‍ മംഗോളിയയ്ക്ക് സമീപം ഹോഹ്ഹോട്ടില്‍ പുറത്തുനിന്നുള്ള വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 12 ദിവസത്തിനിടെ രണ്ടായിരത്തിലധികം കേസുകളാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനം തടയാന്‍ ശക്തമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന. അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ചേരാനിരിക്കെയാണ് ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. 

Eng­lish Summary:Covid cas­es rise; Anoth­er lock­down in China
You may also like this video

Exit mobile version