യൂറോപ്പിലും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. പുതിയ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താനും നിരീക്ഷണം ശക്തമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കോവിഡ് വൈറസിന്റെ ജനിതക ശ്രേണീകരണം ഊര്‍ജിതമാക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. രാജ്യത്തെ വാക്‌സിനേഷന്‍ സാഹചര്യം മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം, പുതിയ വകഭേദങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ജനിതക ശ്രേണീകരണം തുടങ്ങിയ വിഷയങ്ങളും യോഗം വിശകലനം ചെയ്തു.
ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് ഖോകലെ, നീതി ആയോഗ് അംഗം വി കെ പോള്‍, ഐസിഎംആര്‍ തലവന്‍ ഡോ. ബല്‍റാം ഭാര്‍ഗവ, എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
english summary; covid: Center convenes high-level meeting
you may also like this video;