കേരളത്തിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് നിർബന്ധമാക്കിയുള്ള ഉത്തരവ് കർണാടക പിൻവലിച്ചു. യാത്രക്കാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കരുതണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. റോഡ്, തീവണ്ടി, വിമാന മാർഗ്ഗം വരുന്നവർക്കെല്ലാം ഉത്തരവ് ബാധകമാണ്. കർണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി കെ അനികുമാർ ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സർക്കാർ ഉത്തരവ് ലഭിച്ചുവെന്നും തലപ്പാടി ഉൾപ്പെടെയുള്ള അതിർത്തികളിലെ ചെക്പോസ്റ്റുകൾ നീക്കം ചെയ്തുവെന്നും ദക്ഷിണ കന്നട ഡെപ്പ്യൂട്ടി കമ്മീഷ്ണർ ഡോ കെ വി രാജേന്ദ്ര പറഞ്ഞു.
English Summary:covid Certificate for those coming from Kerala; Karnataka withdraws order
You may also like this video