തിരുവനന്തപുരത്ത് ഫാര്‍മസി കോളജില്‍ 40 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതുവത്സരാഘോഷ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോളജ് അടച്ചു. ആഘോഷങ്ങള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകളും നടന്നിരുന്നു. കോളജിന് സമീപത്താണ് ഫാര്‍മസി കോളജും സ്ഥിതിചെയ്യുന്നത്. രോഗബാധിതരായവരെ സിഎഫ്എല്‍റ്റിസികളിലേക്ക് മാറ്റി.തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ENGLISH SUMMARY:COVID CLUSTER IN THIRUVANANTHAPURAM
You may also like this video