Site icon Janayugom Online

രാജ്യത്ത് 6,594 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 6,594 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി 8000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് ഈ കുറവ്. ഇതോടെ സജീവ രോഗികളുടെ എണ്ണം അരലക്ഷം കടന്നു. 50,548 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 4,035 പേര്‍ രോഗമുക്തി നേടി. നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനവുമാണ്. ഇന്നലെ നാല് മാസത്തിന് ശേഷം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിന് മുകളിലെത്തിയിരുന്നു.

Eng­lish sum­ma­ry; covid con­firmed 6,594 more peo­ple in the country

You may also like this video;

Exit mobile version