Site iconSite icon Janayugom Online

കര്‍ണാടകയിലും കോവിഡ് നിയന്ത്രണം കടുപ്പിക്കുന്നു; മാസ്ക് നിര്‍ബന്ധം

കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണം. അനാവശ്യ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. 

സാമൂഹിക അകലം പാലിക്കുകയും. ജനങ്ങള്‍ കോവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. അതേരസമയം രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

നിലവില്‍ കര്‍ണാടകയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ രോഗബാധ ഉയരുന്നത് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായാണ് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയത്. ഡല്‍ഹിയും തമിഴ്‌നാടും മാസ്‌ക് നിര്‍ബന്ധമാക്കി.
രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2541 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 30 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Eng­lish Summary:covid con­trol in Kar­nata­ka; Mask mandatory
You may also like this video

Exit mobile version