Site iconSite icon Janayugom Online

കോവിഡ് നിയന്ത്രണം: ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

covidcovid

പുതിയ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് സര്‍ട്ടിഫിക്ക് ഹാജരാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കോവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ കത്തില്‍ പറയുന്നു. ഇത് ഈ മാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായും അദ്ദേഹം അറിയിച്ചു.
മേല്‍പറഞ്ഞ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വിമാനത്തില്‍ കയറുന്നതിന് മുമ്പ് എയര്‍സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിരിക്കണമെന്നും കത്തില്‍ പറയുന്നു. വിദേശത്തുനിന്ന് എത്തുവരില്‍ രണ്ടുശതമാനം പേരെ കോവിഡ് പരിശോധന നടത്തുന്നത് തുടരും. 

ഇതുവരെ രാജ്യത്ത് 173 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സജീവരോഗികളുടെ എണ്ണം 2670 ആയി കുറഞ്ഞു. 4.46 കോടി പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. 5,30,707 പേര്‍ രോഗബാധിതരായി മരിച്ചു. ആകെ രോഗികളുടെ .01 ശതമാനം മാത്രമാണ് നിലവില്‍ സജീവരോഗികള്‍.

Eng­lish Sum­ma­ry: Covid con­trol: Neg­a­tive cer­tifi­cate made manda­to­ry for peo­ple from six countries 

You may also like this video

Exit mobile version