Site icon Janayugom Online

സം​സ്ഥാ​ന​ത്തു കോ​വി​ഡ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കും; നാളെ ഉ​ന്ന​ത​ത​ല യോഗം

സം​സ്ഥാ​ന​ത്തു കോ​വി​ഡ് രൂ​ക്ഷ​മാകു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ. കോ​വി​ഡ് നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ നാളെ രാ​വി​ലെ 11.30നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേരും.

ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്യും. പൊ​തു വേ​ദി​ക​ളി​ൽ 150 പേ​രും അ​ട​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ 75 പേ​രും ഒ​ത്തു ചേ​രാ​മ​ന്നു​ള്ള നി​ല​വി​ലെ നി​ർ​ദേ​ശ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യേ​ക്കും. ഒ​ത്തു​ചേ​രു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം മ​റ്റി​ട​ങ്ങ​ളി​ലു​മെ​ല്ലാം സാ​നി​റ്റൈ​സ​റും മാ​സ്കും നിർബന്ധമാക്കും.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. എ​ന്നാ​ൽ, പൂ​ർ​ണ​മാ​യോ ഭാ​ഗീ​ക​മാ​യോ അ​ട​ച്ചി​ടു​ന്ന ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ല. കോ​വി​ഡ് മൂ​ന്നാം​ത​രം​ഗം കേ​ര​ള​ത്തി​ലും പി​ടി​മു​റി​ക്കി​യെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പിന്റെ നിഗമനം.

eng­lish sum­ma­ry; Covid con­trol will be tight­ened in the state

you may also like this video;

Exit mobile version