Site icon Janayugom Online

കോവിഡ് മരണം; ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ തള്ളി പാകിസ്ഥാൻ

കോവിഡ് മരണങ്ങൾ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ തള്ളി പാകിസ്ഥാൻ. രാജ്യത്ത് 2,60, 000 പേർ കോവിഡ് കാരണം മരിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിലുള്ളത്. ഇത് ഔദ്യോഗിക കണക്കുകളേക്കാൾ എട്ടു മടങ്ങ് കൂടുതലാണ്.

എന്നാൽ, രാജ്യത്ത് കോവിഡ് മൂലം 30, 369 പേർ മരിച്ചെന്നും 15 ലക്ഷം പേർക്ക് രോഗം ബാധിച്ചെന്നുമാണ് സർക്കാർ കണക്ക്. ലോകാരോഗ്യ സംഘടനയുടെ വിവര ശേഖരണ രീതിയെ ചോദ്യം ചെയ്ത പാകിസ്ഥാൻ, കണക്കുകൾ ശേഖരിച്ച സോഫ്റ്റ്വേറിൽ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

കോവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കുകൾ സ്വമേധയയാണ് ശേഖരിക്കുന്നത്. ഇതിൽ ചെറിയ രീതിയിലുള്ള വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ, ലക്ഷങ്ങളുടെ വ്യത്യാസങ്ങളുണ്ടാകില്ലെന്നും ആരോഗ്യ മന്ത്രി അബ്ദുൾ ഖാദർ പട്ടേൽ പറഞ്ഞു.

രാജ്യത്ത് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിന് തദ്ദേശ തലത്തിലും ജില്ല തലത്തിലും സംസ്ഥാന തലത്തിലും കൃത്യമായ സംവിധാനങ്ങളുണ്ടെന്നും പാക്കിസ്ഥാനിലെ മരണസംഖ്യ പരിശോധിക്കാവുന്നതും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതുമാണെന്നും സർക്കാർ വാദിച്ചു.

Eng­lish summary;covid dies; Pak­istan rejects WHO figures

You may also like this video;

Exit mobile version