Site iconSite icon Janayugom Online

കോവിഡ് കുറയുന്നു: സ്കൂളുകള്‍ തുറന്ന് സംസ്ഥാനങ്ങള്‍, ഇളവുകളും പ്രഖ്യാപിച്ചു

schoolsschools

കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങള്‍ സ്കൂളുകള്‍ തുറന്നു. കേരളം, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലാണ് സ്കൂളുകള്‍ തുറന്നത്. അതിനിടെ അസമില്‍ ഫെബ്രുവരി 15 മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനം.

കേരളത്തില്‍ 10, 11, 12 ക്ലാസുകളും കോളജുകളുമാണ് ഇന്ന് മുതല്‍ തുറന്നത്. കോവിഡ് മാനദണ്ഡം അനുസരിച്ചാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഒരാഴ്ചകൂടി ഓണ്‍ലൈനായി തുടരുമെന്ന് പൊതവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഉത്തര്‍പ്രദേശിലും സ്കൂളും കലാലയങ്ങളും ഇന്നുമുതല്‍ തുറന്നു. ഒന്‍പത് മുതല്‍ 12 വരെ ക്ലാസ്സുകളിലാണ് അദ്ധ്യയനം പുനഃരാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ക്ലാസ്സുകള്‍ നടക്കുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുജറാത്തിലു ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകള്‍ ഇന്ന് വീണ്ടും തുറന്നു. അതേസമയം ഇതിനൊപ്പം ഓണ്‍ലൈന്‍ ക്ലാസ്സുകളും തുടരും. അതിനിടെ കോവിഡ് വ്യാപനം കൂടിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇന്നുമുതല്‍ ഇളവ് വന്നു. സ്കൂള്‍, കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നുമുതല്‍ പുനരാരംഭിച്ചു.
ആദ്യഘട്ടത്തില്‍ ഒന്‍പത് മുതല്‍ 12 വരെ ക്ലാസ്സുകള്‍ ഓഫ് ലൈനായും ഓണ്‍ലൈനായും പ്രവര്‍ത്തിക്കും. രണ്ടാം ഘട്ടമായി നഴ്സറി മുതല്‍ എട്ടാം തരം വരെ ക്ലാസ്സുകള്‍ ഈ മാസം 14‑ന് വീണ്ടും പ്രവര്‍ത്തനം തുടങ്ങി. കോളജും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൂര്‍ണ്ണമായും ഓഫ് ലൈന്‍ ക്ലാസ്സുകളാണുണ്ടാവുക. ജിംനേഷ്യങ്ങളും നീന്തല്‍കുളങ്ങളും ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കും. റസ്റ്റോറന്‍റുകള്‍ ഉള്‍ക്കൊള്ളാവുന്നതിന്‍റെ 50 ശതമാനം ആള്‍ക്കാരെ പ്രവേശിപ്പിച്ച് രാവിലെ എട്ട് മുതല്‍ രാതി 11 വരെ പ്രവര്‍ത്തിക്കും. ബാറുകളില്‍ 50 ശതമാനം ആള്‍ക്കാരെ പ്രവേശിപ്പിച്ച് ഉച്ചയ്ക്ക് 12 മുതല്‍ രാതി 11 വരെ പ്രവര്‍ത്തിക്കും. രാതികാല കര്‍ഫ്യൂ 11 മണി മുതല്‍ വെളുപ്പിന് അഞ്ച് മണിവരെയായി നിജപ്പെടുത്തി.

Eng­lish Sum­ma­ry: Covid Decline: Schools open and states announce concessions

You may like this video also

Exit mobile version