കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. കേരളത്തില്‍, കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാന്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ മാത്രമേ ഇന്ന് അനുവദിക്കൂ. തുടര്‍ച്ചയായി മൂന്നാം തവണയാണ് വാരാന്ത്യ ലോക്കഡോണ്‍ ഏര്‍പ്പെടുത്തുന്നത് . അതിനിടെ, കേരളം ഉയര്‍ന്ന കൊവിഡ് രോഗമുക്തി നിരക്കും പ്രതിദിന കേസുകളുടെ കുറവും റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുന്നു. കോവിഡ് സ്ഥിരീകരണ നിരക്ക് 32.6% ആണ്. കേരളത്തിലെ സജീവ കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തി 52, 399 ആയി കുറഞ്ഞു.
English Summary: covid declining in Kerala; Restrictions similar to lockdown today
You may like this video also