Site iconSite icon Janayugom Online

കോവിഡ് വ്യാപനം ഡല്‍ഹിയില്‍ എല്ലാവര്‍ക്കും സൗജന്യ ബൂസ്റ്റര്‍ ഡോസ്

പതിനെട്ട് മുതല്‍ 59 വയസുവരെ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാം ഡോസ് സൗജന്യമായി നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍.

രാഷ്ട്രതലസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരുന്നതിനു പിന്നാലെയാണ് പുതിയ നടപടി. സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെയാണ് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യുക. രാജ്യത്തെ സ്വകാര്യ കേന്ദ്രങ്ങളില്‍ 225 രൂപയ്ക്കാണ് കോവിഷീല്‍ഡ്, കോവാക്സിന്‍ വാക്സിനുകളുടെ മൂന്നാം ഡോസ് നല്‍കുന്നത്. ഇതിനു പുറവെ 150 രൂപ സേവന നിരക്കായും നല്‍കണം.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,380 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1231 പേര്‍ കോവിഡ് മുക്തരായി. 13,433 പേരാണ് രാജ്യത്തുടനീളം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുളളത്.

Eng­lish summary;covid expan­sion Free boost­er dose for every­one in Delhi

You may also like this video;

Exit mobile version