സംസ്ഥാനത്ത് കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ജില്ലകൾക്ക് നിർദേശം നൽകി. ജലജന്യ, ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. കോവിഡ് കേസുകൾ ക്രമേണ കൂടി വരുന്നെങ്കിലും ആശങ്കപെടേണ്ട സാഹചര്യമില്ല. ഇപ്പോൾ പകരുന്നത് ഒമിക്രോൺ വകഭേദമാണ്.
ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരും കുറവാണ്. എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണം. ധാരാളം പനി കേസുകൾ വരുന്നതിനാൽ കോവിഡ് ലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. എല്ലാ ജില്ലകളും നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകി. സംസ്ഥാനത്തെ കോവിഡിന്റേയും പകർച്ചവ്യാധികളുടേയും സ്ഥിതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
ബാധിക്കുന്നവർ ഏത് തരം പനിയാണെന്ന് ഉറപ്പ് വരുത്തണം. നീണ്ടു നിൽക്കുന്ന പനിയ്ക്ക് വിദഗ്ധ ചികിത്സ തേടേണ്ടതാണ്. കോവിഡ് വാക്സിൻ ഇനിയും എടുക്കാനുള്ള എല്ലാവരും വാക്സിൻ എടുക്കണം. രണ്ടാം ഡോസ് എടുക്കാനുള്ളവരും കരുതൽ ഡോസ് എടുക്കാനുള്ളവരും എത്രയും വേഗം വാക്സിൻ എടുക്കേണ്ടതാണ്. എല്ലാ കുട്ടികൾക്കും വാക്സിൻ നൽകേണ്ടതാണ്. വാർഡ് തലത്തിൽ ആരോഗ്യ പ്രവർത്തകർ പരിശോധിച്ച് വാക്സിൻ എടുത്തെന്ന് ഉറപ്പാക്കണം.
English summary;covid expansion; Health Minister recommends strengthening monitoring in districts
You may also like this video;