Site icon Janayugom Online

ഐഎസ്എല്ലില്‍ കോവിഡ് വ്യാപനം

ഐഎസ്എല്ലില്‍ അഞ്ച് ടീമുകള്‍ കോവിഡ് ഭീതിയില്‍. എടികെ മോഹന്‍ ബ​ഗാന്‍, എഫ്‌സി ഗോവ, ഈസ്റ്റ് ബം​ഗാള്‍, ബം​ഗളുരു എഫി, ഒഡിഷ എന്നീ ടീമുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് സൂചന. ബ​ഗാന്‍ താരത്തിന് കോവിഡ് പോസിറ്റീവായതോടെ ഒഡിഷയുമായി നടത്താനിരുന്ന അവരുടെ മത്സരം മാറ്റിവച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ബ​ഗാനിലെ അഞ്ച് താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ബംഗളൂരു എഫ് സിയുടെ ഒരു താരവും കൊറോണ പോസിറ്റീവ് ആയിട്ടുണ്ട്. 

എഫ് സി ഗോവ അവസാന 12 ദിവസനായി അവരുടെ ഹോട്ടലില്‍ തന്നെയാണ് നില്‍ക്കുന്നത്. പരിശീലനം പോലെ വളരെ പരിമിതമായ രീതിയില്‍ മാത്രമെ ഗോവയ്ക്ക് നടത്താന്‍ ആകുന്നുള്ളൂ. ഒഡിഷ ക്യാമ്പില്‍ ആറ് ഒഫീഷ്യല്‍സിന് കൊറോണ പോസിറ്റീവ് ആയിട്ടുണ്ട്. ഈസ്റ്റ് ബം​ഗാള്‍ ടീം താമസിക്കുന്ന ഹോട്ടല്‍ സ്റ്റാഫിന് കോവി‍‍ഡ് പോസിറ്റീവായതോടെ സ്ക്വാഡും ഐസോലേഷനിലാണ്.

ENGLISH SUMMARY:Covid expan­sion in ISL
You may also like this video

Exit mobile version