കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം . പൊതുയോഗങ്ങളിലും പൊതു ഇടങ്ങളിലും ആൾക്കൂട്ടം പാടില്ല. ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് ഒഴിവാക്കും. ബീച്ചുകളിലും പരിശോധന കർശനമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി പരിശോധനയ്ക്ക് കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ജില്ലയിലുടനീളം പൊലീസ് പരിശോധന കർശനമാക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,648 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിവസം തോറും രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കുന്നത്.
english summary; Covid expansion; Kozhikode tightens controls
you may also like this video;