Site icon Janayugom Online

കോ​വി​ഡ് വ്യാപനം; കോ​ഴി​ക്കോ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ കടുപ്പിക്കുന്നു

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​നൊരുങ്ങി ജി​ല്ലാ ഭ​ര​ണ​കൂ​ടം . പൊ​തു​യോ​ഗ​ങ്ങ​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും ആ​ൾ​ക്കൂ​ട്ടം പാ​ടി​ല്ല. ബ​സു​ക​ളി​ൽ നി​ന്ന് യാ​ത്ര ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കും. ബീ​ച്ചു​ക​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീരുമാനിച്ചിട്ടുണ്ട്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​യ്ക്ക് കൂ​ടു​ത​ൽ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കും. ജി​ല്ല​യി​ലു​ട​നീ​ളം പൊ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം നൽകിയിട്ടുണ്ട്.

ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,648 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ദി​വ​സം തോ​റും രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ശക്തമാക്കുന്നത്.

eng­lish sum­ma­ry; Covid expan­sion; Kozhikode tight­ens controls

you may also like this video;

Exit mobile version