ലോകത്തെ ഏറ്റവും വലിയ ആഡംബരക്കപ്പലായ റോയല്‍ കരീബിയന്‍സിന്റെ സിംഫണി ഓഫ് ദി സീസിലെ 48 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറായിരത്തിലധികം യാത്രക്കാരാണ് കപ്പലില്‍ യാത്രചെയ്തിരുന്നത്. കപ്പലിലുള്ള ഒരു യാത്രക്കാരന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേരില്‍ രോഗബാധയുള്ളതായി കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
കപ്പലിലുള്ള 95 ശതമാനം പേരും രോഗം സ്ഥിരീകരിച്ചവരില്‍ 98 ശതമാനവും രണ്ട് ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ചവരാണ്. ഡിസംബര്‍ 11ന് മിയാമിയില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്. കരീബിയന്‍ തുറമുഖങ്ങളായ സെന്റ് മാര്‍ട്ടന്‍, സെന്റ് തോമസ് എന്നിവിടങ്ങളും റോയല്‍ കരീബിയന്‍ സ്വകാര്യ ദ്വീപായ കൊക്കോകേയിലുമായിരുന്നു കപ്പലിന്റെ സന്ദര്‍ശന സ്ഥലങ്ങള്‍. യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കപ്പല്‍ മിയാമിയിലേക്ക് തിരിച്ചതായാണ് വിവരം.
english summary; covid for 48 people on the world’s largest luxury cruise ship
you may also like this video;