Site icon Janayugom Online

തിരുവനന്തപുരം എന്‍ജിനിയറിങ് കോളജിലെ 85 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

Covid

തിരുവനന്തപുരം എന്‍ജിനിയറിങ് കോളജിലെ 85 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്. കഴിഞ്ഞ ദിവസം 51 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിദ്യാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോളജ് കഴിഞ്ഞദിവസം അടച്ചിരുന്നു.
തിരുവനന്തപുരം ഫാര്‍മസി കോളജിലെ വിദ്യാര്‍ഥികള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 40 വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുവത്സരാഘോഷ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോളജ് അടച്ചു. ആഘോഷങ്ങള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകളും നടന്നു. കോളജിന് സമീപത്താണ് ഫാര്‍മസി കോളജും സ്ഥിതിചെയ്യുന്നത്. രോഗബാധിതരായവരെ സിഎഫ്എല്‍റ്റിസികളിലേക്ക് മാറ്റി.തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: Covid for 85 stu­dents of Thiru­vanan­tha­pu­ram Engi­neer­ing College

You may like this video also

Exit mobile version