Site iconSite icon Janayugom Online

മൂന്ന് പേര്‍ക്ക് കോവിഡ്: നാടും നഗരവും അടച്ച് ചൈന

lockdownlockdown

മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനുപിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ചൈന. 12 ലക്ഷം ജനസംഖ്യയുള്ള ചൈനയാണ് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ചിടലിലേക്ക് പോകുന്നത്. ഹെ​നാ​ൻ പ്ര​വി ശ്യ​യി​ലെ യു​ഷോ ന​ഗ​ര​ത്തി​ലാ​ണ് ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത്. യു​ഷോ​യി​ൽ ഞാ​യ​റാ​ഴ്ച ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഒ​രാ​ൾ​ക്ക് കൂ​ടി രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​ത്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളൊ​ഴി​കെ സ്കൂ​ളു​ക​ൾ, മാ​ളു​ക​ൾ, പൊ​തു​ഗ​താ​ഗ​തം എ​ന്നി​വ​യെ​ല്ലാം ഭ​ര​ണ​കൂ​ടം വിലക്കിയിട്ടുണ്ട്.

മ​രു​ന്ന് നി​ർ​മാ​ണ ക​മ്പ​നി​ക​ൾ​ക്കും ഊ​ർ​ജോ​ൽ​പ്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. ഈ ​സ്ഥ​ല​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നിർബന്ധമാണ്.

വ​ട​ക്ക്​കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ഷാ​ൻ​ക്സി​യി​ൽ 95 പേ​ർ​ക്കും തെ​ക്ക്​കി​ഴ​ക്ക​ൻ പ്ര​വിശ്യ​യാ​യ ഷീ​ജി​യാം​ഗി​ൽ എ​ട്ട് പേ​ർ​ക്കും ഹെ​നാ​നി​ൽ അ​ഞ്ച് പേ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് ക​മ്മീ​ഷ​ൻ അറിയിച്ചു.

ചൈ​ന​യി​ൽ തി​ങ്ക​ളാ​ഴ്ച 108 പേ​ർ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചിരുന്നു.

Eng­lish Sum­ma­ry: Covid for three: Chi­na clos­es coun­try and city

You may like this video also

Exit mobile version