കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ഉത്തർപ്രദേശിലെ നോയിഡയിലെ നാല് സ്‌കൂളുകളിലെ ഇരുപത്തിമൂന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഖൈത്താൻ പബ്ലിക് സ്‌കൂളിൽ 13 കുട്ടികൾ പോസിറ്റീവ് ആണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. നാലു സ്കൂളുകളിലായി 23 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍ ഒറ്റദിവസം കൊണ്ട് 1088 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,30,38,016 സ്ഥിരീകരിച്ചതിനുപിന്നാലെ സ്കൂളുകള്‍ അടച്ചതായി സ്‌കൂൾ അധികൃതര്‍ അറിയിച്ചു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.24 ശതമാനമായും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
English Summary: Covid: Four schools closed for 24 children in three days
You may like this video also