Site iconSite icon Janayugom Online

ചൈനയിൽ കോവിഡ് വർധന; കൂടുതൽ നഗരങ്ങളിൽ ലോക്ഡൗൺ

ചൈനയിൽ കോവിഡ് ബാധ അതി രൂക്ഷം. കോവിഡ് ബാധ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കൂടുതൽ നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. പലയിടങ്ങളിലും 14 ദിവസത്തെ അടച്ചിടലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകളിൽ നിന്ന് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും കമ്പനികൾ വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

23,000ലധികം കേസുകളാണ് ഷാങ്ഹായിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് . ഇതിൽ 20, 000ഓളം കേസുകൾ രോഗലക്ഷണമില്ലാത്തതാണ്. ഷാങ്ഹായ് നഗരത്തില്‍ പൂർണമായും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജനങ്ങൾ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളിലും ഫ്ളാറ്റുകളിലും കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങൾ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Eng­lish sum­ma­ry; covid increase in Chi­na; Lock­down in more cities

You may also like this video;

Exit mobile version