Site iconSite icon Janayugom Online

രാജ്യത്ത് കോവിഡ് വർധന; മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ച് പ്രധാനമന്ത്രി. ഏപ്രിൽ 27 ന് വീഡിയോ കോൺഫറൻസ് വഴിയായിരിക്കും കൂടിക്കാഴ്ച.

ഡല്‍ഹിയില്‍ കോവിഡ് കേസുകൾ വലിയ രീതിയിൽ വ്യാപിക്കുകയാണ്. ശനിയാഴ്ച മാത്രം 1000 ലധികം കേസുകളും രണ്ടുമരണങ്ങളുമാണ് ഡല്‍ഹിയില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രോഗികളുടെ എണ്ണം കൂടിയതോടെ പൊതുഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിക്കൊണ്ട് ഡല്‍ഹി സർക്കാർ ഉത്തരവിറക്കി. നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് സർക്കാർ അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,593 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. സജീവ കേസുകൾ 15,873 ആയി. 33 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡല്‍ഹിക്ക് പുറമെ ഉത്തർപ്രദേശ്, ഹരിയാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.

Eng­lish summary;covid increase in the coun­try; The Prime Min­is­ter called a meet­ing of the Chief Ministers

You may also like this video;

Exit mobile version