Site iconSite icon Janayugom Online

കോവിഡ് വർധന; ബെയ്ജിങ്ങിലെ സ്കൂളുകൾ വീണ്ടും ഓൺലൈൻ ക്ലാസിലേക്ക്

ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ കോവിഡ് വര്‍ധന. രോഗവ്യാപനത്തിന്റെ പശ്ചാതലത്തില്‍ സ്കൂളുകൾ വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക്. ഉയർന്ന ക്ലാസുകളൊഴികെ പഠനം ഓൺലൈൻ വഴിയാക്കി.

പുതുതായി 200 കോവിഡ് കേസുകളാണ് ബെയ്ജിങ്ങിൽ റിപ്പോർട്ട് ചെയ്തത്. ബെയ്ജിങ്ങിലെ പലയിടങ്ങളും കോവിഡ് ക്ലസ്റ്ററുകളായി മാറിയിരിക്കുകയാണ്.

എന്നാല്‍ ഷാങ്ഹായിയിൽ ജനജീവിതം സാധാരണ നിലയിലായന്നാണ് റിപ്പോര്‍ട്ട്. വിലകുറഞ്ഞ മദ്യം കിട്ടുന്ന ബെയ്ജിങ്ങിലെ മദ്യശാലയാണ് കോവിഡിന്റെ ക്ലസ്റ്ററുകളിലൊന്ന്. ഇനിയൊരുത്തരവു വരുന്നതു വ​രെ മദ്യശാല അടച്ചിടാൻ നിർദേശം നൽകിയിരിക്കയാണ്. ശക്തമായ കോവിഡ് നിയന്ത്രണങ്ങൾക്കിടെ കഴിഞ്ഞാഴ്ചയാണ് ഈ മദ്യശാല വീണ്ടും തുറന്നത്.

Eng­lish summary;covid increase; Schools in Bei­jing Back to Online Classes

You may also like this video;

Exit mobile version