ലോകത്ത് കോവിഡ് ഭീഷണി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ലോകത്തിന്റെ പലഭാഗത്തും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ രംഗത്തെത്തിയത്.‘മുമ്പ് ഈ മഹാമാരി നമ്മളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്, അത് വീണ്ടും ഉണ്ടായേക്കാം.’-ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രിയേസിസ് പറഞ്ഞു.
മഹാമാരിയുടെ അവസാനം അടുത്തുവെന്ന് നേരത്തെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡ് അവസാനിച്ചു എന്ന ധാരണ ജനങ്ങള്‍ക്കുണ്ടെന്നും കോവിഡ് മഹാമാരി ഇപ്പോഴും ലോകത്തെ ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കോവിഡ് വകഭേദങ്ങളെ കണ്ടെത്തുക, പ്രതിരോധ കുത്തിവയ്പുകള്‍ നടത്തുക, കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുക തുടങ്ങി കോവിഡിനെ നിയന്ത്രിക്കുന്നതിനായി ശ്രദ്ധചെലുത്തേണ്ട പ്രധാനപ്പെട്ട അഞ്ച് മേഖലകളും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
English Summary:Covid is not over; WHO calls for continued attention
You may also like this video