Site icon Janayugom Online

കോവിഡ് അവസാനിച്ചിട്ടില്ല; ശ്രദ്ധ തുടരണമെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് ഭീഷണി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ലോകത്തിന്റെ പലഭാഗത്തും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ രംഗത്തെത്തിയത്.‘മുമ്പ് ഈ മഹാമാരി നമ്മളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്, അത് വീണ്ടും ഉണ്ടായേക്കാം.’-ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രിയേസിസ് പറഞ്ഞു. 

മഹാമാരിയുടെ അവസാനം അടുത്തുവെന്ന് നേരത്തെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡ് അവസാനിച്ചു എന്ന ധാര­ണ ജനങ്ങ­ള്‍ക്കുണ്ടെ­ന്നും കോവിഡ് മ­ഹാമാരി ഇ­പ്പോഴും ലോകത്തെ ജനങ്ങളുടെ ആ­രോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കോവിഡ് വകഭേദങ്ങളെ ക­ണ്ടെത്തുക, പ്രതിരോധ കുത്തിവയ്പുകള്‍ നടത്തുക, കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുക തുടങ്ങി കോവിഡിനെ നിയന്ത്രിക്കുന്നതിനായി ശ്രദ്ധചെലുത്തേണ്ട പ്രധാനപ്പെട്ട അഞ്ച് മേഖലകളും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. 

Eng­lish Summary:Covid is not over; WHO calls for con­tin­ued attention
You may also like this video

Exit mobile version