Site iconSite icon Janayugom Online

സിംഗപ്പൂരില്‍ കോവിഡ് വ്യാപിക്കുന്നു

സിംഗപ്പൂരില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. മേയ് അഞ്ചിനും 11നും ഇടയില്‍ 25,900 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചു. ജൂണ്‍ പകുതിയോടെ രോഗ വ്യാപനം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞാഴ്ച 13,700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 250 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
60 വയസിന് മുകളിലുള്ളവരും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരും ജാഗ്രത പാലിക്കണം. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് എടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സ്ഥിതിഗതികള്‍ തുടര്‍ന്നാല്‍ ആയിരം പേര്‍ക്ക് ആശുപത്രിവാസം വേണ്ടിവരും. ഇത് സിംഗപ്പൂരിലെ ആരോഗ്യമേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Summary:Covid is spread­ing in Singapore
You may also like this video

Exit mobile version