Site iconSite icon Janayugom Online

കോവിഡ്; അതിർത്തി നിരീക്ഷണം പുനരാരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി

രാജ്യത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിമാനത്താവളങ്ങളിലും അതിർത്തി ജില്ലകളിലും നിരീക്ഷണം പുനരാരംഭിക്കുമെന്ന് സൂചന നൽകി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

കഴിഞ്ഞ മൂന്നു തരംഗത്തിലും കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും കർണാടകയിലെത്തുന്നവരിൽ കോവിഡ് കേസുകൾ കൂടുതലായിരുന്നു. കർണാടകയിലെ വിമാനത്താവളങ്ങളിലും അതിർത്തി ജില്ലകളിലും മഹാരാഷ്ട്രയുമായും കേരളവുമായും അതിർത്തി പങ്കിടുന്ന ജില്ലകളിലും ചെക്ക്പോസ്റ്റുകളിലും നിരീക്ഷണവും മുൻകരുതൽ നടപടികളും വീണ്ടും ആരംഭിക്കേണ്ടിവരുമെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കർണാടകയിൽ മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തി ജില്ലകളിൽ നിരീക്ഷണവും പരിശോധനയും ആരംഭിക്കുമെന്ന സൂചന മുഖ്യമന്ത്രി നൽകിയത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish summary;covid; Kar­nata­ka Chief Min­is­ter to resume bor­der surveillance

You may also like this video;

Exit mobile version