Site iconSite icon Janayugom Online

കോവിഡ്: പുതിയ നിയന്ത്രണങ്ങള്‍; സ്കൂളുകളും കോച്ചിങ് സെന്ററുകളും അടച്ചു

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്കൂളുകള്‍, കോളജുകള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവ അടച്ചു. വിവാഹം, മറ്റ് സാമൂഹിക, രാഷ്ട്രീയ, മത ചടങ്ങുകള്‍ എന്നിവയയ്ക്ക് 50 പേര്‍ക്ക് മാതമാണ് അനുമതി. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്ക് മാതമേ പങ്കെടുക്കാന്‍ അനുമതിയുള്ളു. സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ലഭ്യമായവര്‍ക്ക് മാത്രമേ പൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളു. രാത്രികാല കര്‍ഫ്യൂവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: covid: New restric­tions; Schools and coach­ing cen­ters were closed

You may like this video also

Exit mobile version