Site iconSite icon Janayugom Online

രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ കുറവ്

രാജ്യത്തെ കോവിഡ് (Covid) കേസുകളിൽ നേരിയ കുറവ്. പ്രതിദിന കോവിഡ് കണക്ക് 1,66,000 ആയി കുറഞ്ഞു. മരണസംഖ്യ നൂറിന് മുകളിൽ തുടരുന്നു. ഡല്‍ഹി (Del­hi) പരിശോധിക്കുന്ന നാലിൽ  ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നതായാണ് കണക്ക്. കോവിഡ് വ്യാപനം കൂടിയതോടെ തലസ്ഥാനത്ത് ഹോട്ടലുകളും ബാറുകളും ഇന്ന് മുതൽ അടച്ചിടും. അതേസമയം ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ ഉയരുകയാണ്.

നിലവിൽ കോവിഡ് ബാധിതരിൽ 10 ശതമാനത്തിനാണ് ഗുരുതര ലക്ഷണങ്ങളുള്ളത് . 100 പേർക്ക് ഡെൽറ്റ വകഭേദം ബാധിക്കുന്ന സമയത്തിനുള്ളിൽ 300 പേരിലേക്ക് ഒമിക്രോൺ പടരുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഈ കണക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. കരുതൽ ഡോസ് ഇതുവരെ പതിനൊന്ന് ലക്ഷം പേർക്ക് നല്‍കി.  ആദ്യ ദിവസം ഒൻപത് ലക്ഷത്തിൽ അധികം പേരാണ് മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചത്. ഇന്ത്യയിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴ് ദിവസം ക്വാറന്റൈൻ ഇന്ന് മുതൽ നിർബന്ധമാക്കി.

Eng­lish sum­mery : covid omi­cron cas­es decreased in India

you may also like this video

Exit mobile version