Site iconSite icon Janayugom Online

കോവിഡ് 1.47 ലക്ഷം കുട്ടികളെ അനാഥരാക്കി

കോവിഡ് 1.47 ലക്ഷം കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെടുത്തിയെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍. 1,47,492 കുട്ടികള്‍ക്ക് മാതാപിതാക്കളെയോ, ഇവരില്‍ ആരെങ്കിലും ഒരാളെയോ നഷ്ടപ്പെട്ടതായി കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ അപ്‍ലോഡ് ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍ തയാറാക്കിയത്. ജനുവരി 11 വരെയുള്ള കണക്കുകൾ പ്രകാരം പ്രത്യേക പരിചരണം ആവശ്യമുള്ള അനാഥരായ 10,094 കുട്ടികളും മാതാപിതാക്കളെ നഷ്ടപ്പെട്ട 1,36,910, ഉപേക്ഷിക്കപ്പെട്ട 488 കുട്ടികളുമാണ് രാജ്യത്തുള്ളത്. ഇതില്‍ 76,508 ആണ്‍കുട്ടികളും 70,980 പെണ്‍കുട്ടികളും നാല് ഭിന്നലിംഗക്കാരായ കുട്ടികളുമാണ്. ഇതില്‍ തന്നെ നാല് മുതല്‍ ഏഴ് വയസുവരെയലുള്ള 26,080 കുട്ടികളും എട്ടു മുതല്‍ 13 വയസുവരെ പ്രായമുള്ള 59,010 കുട്ടികളും 14–15 വയസിലുള്ള 22,763, 16 മുതല്‍ 18 വയസുവരെയുള്ള 22,626 കുട്ടികളുമാണുള്ളത്.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ കണക്കില്‍ ഒഡിഷയാണ് ഏറ്റവും മുന്നില്‍, 24,405. മഹാരാഷ്ട്ര 19,623, ഗുജറാത്ത് 14,770, തമിഴ്‍നാട് 11,014, ഉത്തര്‍പ്രദേശ് 9,247, ആന്ധ്രാപ്രദേശ് 8,760, മധ്യപ്രദേശ് 7,340, പശ്ചിമ ബംഗാൾ 6,835, ഡൽഹി 6,629, രാജസ്ഥാൻ 6,827 എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിലെ കണക്കുകള്‍. കുട്ടികളുടെ നിലവിലെ പരിചരണങ്ങളെ സംബന്ധിച്ചും താമസസ്ഥലമുള്‍പ്പെടെയുള്ളവയുടെ വിവരങ്ങളും കമ്മിഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.

eng­lish sum­ma­ry; covid orphaned 1.47 lakh children

you may also like this video;

Exit mobile version