മാതാപിതാക്കള്‍ കോവിഡ് ബാധിച്ച് മരിച്ചതോടെ അനാഥനായ ആറുവയസുകാരനെ പിതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ട് സുപ്രീം കോടതി. കുട്ടിയെ അമ്മായിക്കൊപ്പം വിട്ടുകൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് തള്ളിയാണ് സുപ്രീം കോടതിയുടെ നീക്കം. കുട്ടിക്ക് കൂടുതല്‍ ആത്മബന്ധം മുത്തശനോടും മുത്തശിയോടുമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
രണ്ടാം തരംഗം രൂക്ഷമായിരുന്ന കഴിഞ്ഞ മേയിലാണ് കുട്ടിയുടെ പിതാവ് മരിക്കുന്നത്. ജൂണിൽ അമ്മയും മരിച്ചു. ഇതോടെ അനാഥനായ കുട്ടിയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുന്നതിനായി പിതാവിന്റെ കുടുംബവും അമ്മയുടെ സഹോദരിയും രംഗത്തുവന്നതോടെ കേസ് ഗുജറാത്ത് ഹൈക്കോടതിയിൽ എത്തി. 71, 63 വയസുള്ള പിതാവിന്റെ മാതാപിതാക്കൾക്ക് കുട്ടിയുടെ സംരക്ഷണം നൽകാനാവില്ലെന്നും മാതാവിന്റെ കുടുംബം വാദിച്ചു. തുടർന്ന്, ഹൈക്കോടതി കുട്ടിയുടെ സംരക്ഷണം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയും അവിവാഹിതയുമായ 46 വയസുള്ള അമ്മായിക്ക് നൽകുകയായിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് പിതാവിന്റെ രക്ഷിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്.
നമ്മുടെ സമൂഹത്തില്‍ പേരക്കുട്ടികള്‍ക്ക് ഏറ്റവും മികച്ച സംരക്ഷണം നല്‍കാനാകുക മുത്തശനും മുത്തശിയ്ക്കുമാണെന്ന് ജസ്റ്റിസുമാരായ എം ആര്‍ ഷായും അനിരുദ്ധ ബോസും അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. അഹമ്മദാബാദില്‍ 200 കിലോമീറ്റര്‍ അകലെയുള്ള ദഹോദിലാണ് അമ്മായി താമസിക്കുന്നത്. ദഹോദിനേക്കാള്‍ അവര്‍ ജീവിക്കുന്ന അഹമ്മദാബാദില്‍ കുട്ടിക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനാകുമെന്നും കോടതി പറഞ്ഞു.
English Summary;covid orphaned child care to father’s parents
You may also like this video